കാട്ടാക്കട: വ്യാപാരി വ്യവസായി ഏകോപനസമിതി കാട്ടാക്കട യൂണിറ്റിലെ മരണാനന്തര സഹായനിധി വിതരണവും നേതാക്കള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് നവോദയ വി.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.നിധീഷ് ചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ജോഷി ബാസു, ഖജാന്‍ജി എം.എ.ഷിറാസ്ഖാന്‍, കാട്ടാക്കട യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍, ഖജാന്‍ജി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ധനസഹായവും വിതരണം ചെയ്തു.