മരങ്ങാട്ടുപിള്ളി: നവംബർ 6,7,8,9 തീയതികളിൽ മരങ്ങാട്ടുപിള്ളിയിൽ നടക്കുന്ന കാർഷികോത്സവ് 2024ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പ്, മൃഗസംരക്ഷണവകുപ്പ്, കാർഷികവികസന സമിതി, മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക്, കർഷക കൂട്ടായ്‌മകൾ, കുടുംബശ്രീ , ക്ഷീരവികസനവകുപ്പ്, വായനശാലകൾ, ആർപിഎസ് എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികോത്സവ് നടക്കുന്നത്. നാളെ രാവിലെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാ ഒപ്താൽമിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പും തുടർന്ന് മുതിർന്ന കർഷകരുടെ മെമ്മറി ടെസ്റ്റ് മത്സരവും പഞ്ചായത്ത് തല ക്വിസ് മത്സരവും നടക്കും. 7 ആം തിയതി കലാമത്സരങ്ങൾ അരങ്ങേറും. വൈകിട്ട് കലവറ നിറയ്ക്കൽ ചടങ്ങിൽ വിഭവസമാഹരണം നടക്കും. 8 ആം തിയതി മുതൽ പുരാവസ്തു പ്രദർശനവും കാർഷിക വിള പ്രദർശനവും മത്സരങ്ങളും വിവിധ പരിപാടികളും സെൻറ്. ഫ്രാൻസിസ് അസീസി പാരിഷ് ഹാളിൽ നടക്കും.