Saturday, February 28, 2026
No menu items!
Homeവാർത്തകൾമന്ത്രി ഒ ആർ കേളു ഇന്ന് ഇടുക്കിയിൽ

മന്ത്രി ഒ ആർ കേളു ഇന്ന് ഇടുക്കിയിൽ

ചെറുതോണി: രാവിലെ 9.30 ന് കലക്ടറേറ്റിൽ അവലോകന യോഗം,
വൈകീട്ട് 3.30 ന് “മറയൂർ മധുരം” ശർക്കര പ്ലാന്റ് ഉദഘാടനം കാന്തല്ലൂരിൽ. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനം ഇന്ന് കലക്ടറേറ്റിൽ നടക്കും. മന്ത്രി ഒ ആർ കേളുവിൻ്റെ അധ്യക്ഷതയിൽ ജില്ലയിലെ എം എൽ എമാരെയടക്കം പങ്കെടുപ്പിച്ച് രാവിലെ 9.30 നാണ് അവലോകനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.

മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും, ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്നങ്ങളും അവലോകനത്തിൽ ചർച്ച ചെയ്യും.

വൈകീട്ട് 3.30 ന് കാന്തല്ലൂരിൽ പട്ടികവർഗ വികസന വകുപ്പിന്റെ “സഹ്യകിരൺ” പദ്ധതിയുടെ ഭാഗമായുള്ള കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ “മറയൂർ മധുരം” ശർക്കര പ്ലാന്റ് ഉദഘാടനം ചെയ്യും. പൂർണ്ണമായും പട്ടികവർഗ കുടുംബങ്ങൾ മാത്രം അംഗങ്ങളായിട്ടുള്ളയുള്ളതാണ് സ്ഥാപനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments