അണ്ഡാശയ കാൻസറുമായി നടത്തിയ പോരാട്ടത്തെ കുറിച്ച് മനീഷ കൊയ്‌രാള അടുത്തിടെ ANI-യ്ക്ക് നൽകിയ അഭിമുഖത്തിൽ മനീഷ കൊയ്‌രാള തന്റെ ജീവിതത്തിൽ അണ്ഡാശയ കാൻസറുമായി താൻ നടത്തിയ പോരാടുന്നതിന്റെ വേദനാജനകമായ അനുഭവവും അത് ജീവിതത്തെയും കരിയറിലെയും തന്റെ കാഴ്ച്ചപ്പാടിനെ എങ്ങനെ മാറ്റിമറിച്ചുവെന്നും തുറന്നു പറഞ്ഞു. തമിഴിലും മലയാളത്തിലും അടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് മനീഷ കൊയ്‌രാള, മനീഷ കൊയ്‌രാള അടുത്തിടെ തൻ്റെ കാൻസർ യാത്രയെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. രോഗനിർണയത്തിന്റെ ഞെട്ടലും താൻ നേരിട്ട വെല്ലുവിളികളും ആണ് താരം തുറന്നു പറഞ്ഞത്.
2012-ൽ എനിക്ക് രോഗനിർണയം നടത്തി, ഇത് അണ്ഡാശയ ക്യാൻസറിൻ്റെ അവസാന ഘട്ടമാണെന്ന് എനിക്ക് യാതൊരു സൂചനയും ഇല്ലായിരുന്നു എന്നാണ് അവർ ANI-ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എല്ലാവരേയും പോലെ ഞാനും വളരെ ഭയപ്പെട്ടിരുന്നു. ഞങ്ങൾ ജസ്ലോക് ഹോസ്‌പിറ്റലിലായിരുന്നു. അവിടെയും ഡോക്ടർമാർ വന്നപ്പോൾ രണ്ടും മൂന്നും മികച്ച ഡോക്ടർമാരുമായി ഞാനും സംസാരിച്ചു. അവർ സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ മരിക്കാൻ പോകുകയാണെന്ന് എനിക്ക് തോന്നി, ഇത് എൻ്റെ അവസാനമാണെന്ന് എനിക്ക് തോന്നി. ഞങ്ങൾക്ക് അറിയാവുന്ന രണ്ട്, മൂന്ന് ആളുകളെ കണ്ടപ്പോൾ, അവർ ന്യൂയോർക്കിൽ പോയി ചികിത്സ നടത്തിയ കാര്യം ഞങ്ങളോട് അവർ പറഞ്ഞു. എൻ്റെ മുത്തച്ഛനും സ്ലോൺ കെറ്ററിംഗിൽ പോയി ചികിത്സ ചെയ്ത ആളാണ്.
ന്യൂയോർക്കിൽ അഞ്ച് മുതൽ ആറ് മാസം വരെ മനീഷ ചികിത്സ നടത്തുകയും വിജയകരമായി 11 മണിക്കൂർ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയ ആവുകയും ചെയ്‌തു. കീമോതെറാപ്പിയേ നന്നായി പ്രതികരിച്ചു എന്നും പകുതി പഞ്ചാബിയും പകുതി അമേരിക്കനുമായ തൻ്റെ ഓങ്കോളജിസ്റ്റായ ഡോ വിക്കി മാക്കറിനും തൻ്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ തനിക്ക് പ്രതീക്ഷ നൽകിയ ഒരാളോടും മനീഷ നന്ദി രേഖപ്പെടുത്തി. താൻ സുഖം പ്രാപിച്ചതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് കാൻസറിനെ അതിജീവിച്ചത് തന്റെ കരിയറിനെ എങ്ങനെ മാറ്റിമറിച്ചുവെന്ന് മനീഷ വിശദീകരിച്ചു.
“എന്റെ ജോലിയോട് എനിക്ക് ഉത്തരവാദിത്തം തോന്നി… ഒരുപാട് ആരാധകരുള്ള ഞാൻ മോശം സിനിമകൾ ചെയ്‌തത് ഓർത്ത് നിരാശ തോന്നി. എനിക്ക് രണ്ടാമതൊരു അവസരം ലഭിച്ചാൽ, എന്റെ ആരാധകരെ നിരാശരാക്കാതിരിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു. അതിനാൽ ഹീരമാണ്ടി സിനിമ എനിക്കുള്ളതാണെന്ന് എനിക്ക് തോന്നി. എന്റെ എല്ലാ ശ്രമങ്ങളും ഞാൻ ശരിക്കും വിനിയോഗിച്ചു” മനീഷ പറഞ്ഞു.



