Monday, February 16, 2026
No menu items!
Homeവാർത്തകൾമധ്യ-കിഴക്കൻ യുക്രെയ്‌നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു

മധ്യ-കിഴക്കൻ യുക്രെയ്‌നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു

പോൾട്ടാവ നഗരത്തിലെ സൈനിക പരിശീലനകേന്ദ്രത്തിലും സമീപത്തെ ആശുപത്രിയിലും രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചതിനെ തുടർന്ന് 50 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്.

ആവശ്യമായ എല്ലാ സേവനങ്ങളും രക്ഷാപ്രവർത്തനത്തിൽ നടത്തുന്നുണ്ടെന്നും യുക്രെയ്ൻ പ്രസിഡൻ്റ് പറഞ്ഞു. സംഭവത്തെ കുറിച്ച് സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണത്തിന് സെലെൻസ്‌കി ഉത്തരവിട്ടിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. 2022 ഫെബ്രുവരി 24ന് യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷമുണ്ടായ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണ് പോൾട്ടാവയിലുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments