ചെങ്ങമനാട് : ഓണം പൊന്നോണം, മലയാളികൾക്ക് ഓണം കൊഴുപ്പിക്കാൻ മദ്യം കൂടിയേതീരൂ. എന്നിട്ടും ഈ ഓണത്തിന് സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകളിലൂടെ ഉള്ള മദ്യ വിൽപ്പനയിൽ ഇടിവ്. ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ആകെ 701 കോടി രൂപയുടെ വിൽപനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 715 കോടി രൂപയായിരുന്നു. മുൻ വർഷത്തേക്കാൾ 14 കോടി രൂപയോളം ഇത്തവണ കുറഞ്ഞു.
വില വർദ്ധന ഉണ്ടായിട്ടും വില്പനയിൽ മദൃ അളവ് കുറയുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്രാട ദിവസത്തെ മദ്യ വിൽപനയിൽ നാല് കോടി രൂപയുടെ വർധനവ് രേഖപ്പെടുത്തി 124 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. ഓണനാളുകളിലെ വില്പനകൂടി കണക്കാക്കിയേൽ മികച്ച വില്പന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.