Tuesday, October 28, 2025
No menu items!
Homeവാർത്തകൾമത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ഫിംസ് രജിസ്‌ട്രേഷൻ നടത്തണം

മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ഫിംസ് രജിസ്‌ട്രേഷൻ നടത്തണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പെൻഷണർമാരും ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്‌ വെയറായ ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റംത്തിൽ (ഫിംസ്) രജിസ്റ്റർ ചെയ്യണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി 2024-25, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി 2024-25, സാന്ത്വനതീരം പദ്ധതി, ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്ഷേമനിധി ബോർഡ് അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിംസ് രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണം.

നവംബർ 25നകം പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും, മൊബൈൽ നമ്പരും ഫിഷറീസ് ഓഫീസിൽ നൽകേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ പൂവ്വാർ, പള്ളം, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട്, പുത്തൻതോപ്പ്, കായിക്കര, ചിലക്കൂർ ഫിഷറീസ് ഓഫീസുകളിലും കൊല്ലം ജില്ലയിലെ മയ്യനാട്, തങ്കശ്ശേരി, നീണ്ടകര, ചെറിയഴീക്കൽ, കുഴിത്തുറ, കെ.എസ്.പുരം, പടപ്പക്കര ഫിഷറീസ് ഓഫീസുകളിലും രേഖകൾ സമർപ്പിക്കണം. ക്ഷേമനിധി ബോർഡ് പാസ്സ്ബുക്കിൽ 12 അക്ക ഫിംസ് ഐ.ഡി നമ്പർ രേഖപ്പെടുത്തിയിട്ടുള്ളവരും 2023-24 വർഷത്തെ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ വിഹിതം അടച്ചവരും ഫിംസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ വീണ്ടും രജിസ്‌ട്രേഷന് രേഖകൾ സമർപ്പിക്കേണ്ടതില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments