Wednesday, February 18, 2026
No menu items!
Homeവാർത്തകൾമതില്‍ ഇടിഞ്ഞു വീണു ; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

മതില്‍ ഇടിഞ്ഞു വീണു ; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

കണ്ണൂർ: അഞ്ചരക്കണ്ടിയില്‍ മദ്രസാ വിദ്യാര്‍ഥികള്‍ നടന്നുപോകുമ്പോള്‍ കൂറ്റന്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്. മതില്‍ തകർന്നു വീഴുന്നത് കണ്ട വിദ്യാർത്ഥികള്‍ പിൻതിരിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു നിമിഷം വൈകിയതു കാരണമാണ് മൂന്ന് ജീവനുകള്‍ രക്ഷപ്പെട്ടത്.

വ്യാഴാഴ്ച്ച രാവിലെ എട്ടേകാലിനാണ് അപകടമുണ്ടായത്. അഞ്ചരക്കണ്ടി ജുമാ മസ്ജിദിൻ്റെ കൂറ്റൻ ചുറ്റുമതിലാണ് തകർന്നു വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകള്‍ റോഡില്‍ വീണ ചെങ്കല്ലു കോണ്‍ക്രീറ്റും നീക്കി വാഹന ഗതാഗത തടസം ഒഴിവാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments