മതിക്കുന്ന് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് വായനശാലയുടെ അങ്കണത്തിൽ അനുസ്മരണ യോഗം വായനശാല രക്ഷാധികാരി E മോഹനൻ ഉൽഘാടനം ചെയ്തു. ശേഷം 8മണിക്ക് ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം പരിസ്ഥിതി സംരക്ഷകൻ ഗോപാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പൊന്നൂക്കര സെന്റർ മുതൽ മഠം വഴി വരെ ഉദ്ദേശം ഒരു കിലോമീറ്റർ ദൂരം PWD റോഡിന്റെ ഇരുവശവും പുല്ല് വെട്ടി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. 9.30 ന് വായനശാല ഹാളിൽ ഗാന്ധി സൃമ്തി ശ്രീ. എം. അരവിദ്ധാഷൻ ഉൽഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഗോപാലകൃഷ്ണൻ മാസ്റ്റർ ക്ലാസ് എടുത്തു. വിവിധങ്ങളായ ഈ ചടങ്ങുകളിൽ വായനശാല സെക്രട്ടറി എം. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത്തല നേതൃ സമിതി കൺവീനർ ശ്രീ. K. N. ശിവൻ, പുത്തൂർ പഞ്ചായത്ത് കാർഷിക- കാർഷികേതര തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഞാറ്റുവെട്ടി, വായനശാല വൈസ് പ്രസിഡണ്ട് C. D. സന്തോഷ്,ജോ: സെക്രട്ടറി V. K.മോഹനൻ എന്നിവർ സംസാരിച്ചു. വായനശാല ഭരണ സമിതി അംഗങ്ങളായ ജയപ്രകാശ്, തിലകൻ പർണ്ണശാല ലൈബ്രറേറിയൻ തുഷാര എന്നിവർ നേതൃത്വം നൽകി.



