കുറവിലങ്ങാട്: കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിന്റെ ആദ്യ ദിനത്തിൽ പകലോമറ്റത്ത് നിന്നും പള്ളിയിലേക്ക് നടന്ന ഭക്തിപൂർണമായ പ്രദക്ഷിണത്തിന് മഹാദേവ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ ഭംഗിയാർന്ന താലപ്പൊലിയും വാദ്യമേളങ്ങളുമൊരുക്കി സ്വീകരണം നൽകി. മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല സന്ദേശം ഉയർത്തിപ്പിടിച്ച ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വിവിധ മതവിഭാഗങ്ങൾ ഒന്നിച്ച് നിന്ന ഈ വരവേൽപ്പ് പ്രദേശത്ത് ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും പ്രതീകമായി മാറി.



