ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബർ 26ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.ഉത്സവത്തിന് 24ന് തുടക്കമാകുംക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഒക്ടോബർ 24നാണ് തുടക്കമാകുക. 26നാണ് ആയില്യം ചടങ്ങ്. ഇതിന് മുന്നോടിയായുള്ള കാവിൽ പൂജകൾ ആരംഭിച്ചു.24ന് വൈകിട്ട് അഞ്ചിന് മഹാദീപക്കാഴ്ച നടക്കും. കുടുംബകാരണവർ എം കെ പരമേശ്വരൻ നമ്പൂതിരി തിരിതെളിയിക്കും. 25നാണ് പൂയം തൊഴൽ. നിലവറയിയ നിത്യവാസം ചെയ്യുന്ന നാഗരാജാവായ അനന്ത സങ്കൽപ്പത്തിലുള്ള തിരുവാഭരണം അന്നേ ദിവസം ക്ഷേത്ര ശ്രീകോവിലിൽ നാഗരാജവിനും സർപ്പയക്ഷിക്കും ചാർത്തും.
25ന് രാവിലെ 9.30ന് നാഗരാജവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശതനിവേദ്യത്തോടെ പൂജാരിണിയായ അമ്മ ദിവ്യശ്രീ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ ഉച്ചപൂജ നടത്തും. 11 മണിക്ക് പ്രസാദമൂട്ട് തുടങ്ങും. വൈകിട്ട് 5 മണിമുതൽ പൂയം തൊഴൽ നടക്കും. രാത്രി 7 മണിക്ക് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപെട്ട അന്തർജനങ്ങൾക്കൊപ്പം പൂജാരിണിയായ അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം നടക്കും.പാരമ്പര്യവിധി അനുസരിച്ച് ആയില്യം നാളിൽ ക്ഷേത്ര ശ്രീകോവിലിൽ പൂജകൾക്ക് നേതൃത്വം വഹിക്കുന്നത് കുടുംബകാരണവരാണ്. കുടുംബകാരണവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടക്കുന്ന കലശാഭിഷേകവും നാഗരാജാവിന്റെ വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയുള്ള പ്രത്യേക പൂജകളും നൂറുംപാലുമാണ് ആയില്യം നാളിലെ സവിശേഷമായ ചടങ്ങുകൾ.പരസ്യം ചെയ്യൽ26ന് പുലർച്ചെ നാലു മണിക്ക് നട തുറക്കും. കുടുംബകാരണവർ എംകെ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമിതത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടക്കും. ആറു മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും. ഒൻപത് മണിമുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം പൂജാരിണിയായ അമ്മ ഭക്തർക്ക് ദർശനം നൽകും.രാവിലെ 10 മുതൽ മഹാപ്രസാദമൂട്ട് ആരംഭിക്കും.
ഉച്ചപൂജയ്ക്ക് ശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മ കളമെഴുത്ത് നടക്കും. കളം പൂർത്തിയാകുന്നതോടെ പൂജാരിണിയായ അമ്മ തീർത്ഥക്കുളത്തിൽ സ്നാനം ചെയ്ത് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടത്തും. തുടർന്ന് ആയില്യം പൂജ, തട്ടിന്മേൽ നൂറും പാലും നടക്കും.



