Friday, August 1, 2025
No menu items!
Homeദൈവ സന്നിധിയിൽമണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളി ശതാബ്ദി സമാപനം

മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളി ശതാബ്ദി സമാപനം

കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്ക പളളി ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 21, 22 തിയതികളിൽ നടക്കും. കർമ്മലീത്താ മിഷണറിമാരാലും ബ്രദർ റോക്കി പാലയ്ക്കലിൻ്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളാലും 1921 മാർച്ച് 12ന് ഫാ.സെറാഫിയൻ ഒ.സി.ഡി തറക്കല്ലിട്ട് ദൈവാലയത്തിൻ്റെ നിർമ്മാണം ആരംഭിച്ചു.1923 മെയ് രണ്ടിന് വരാപ്പുഴ മെത്രാപ്പോലിത്ത ആയിരുന്ന എയ്ഞ്ചൽ മേരി മെത്രാപ്പോലീത്ത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു.

യൂറോപ്പിലെ സ്പെയിനിൽ ലിംബിയാസ് എന്ന സ്ഥലത്ത് അക്കാലത്ത് കുരിശു രൂപം മൂലം സംഭവിച്ചുകൊണ്ടിരുന്ന അത്ഭുതങ്ങൾ ലോകമെങ്ങും അറിയപ്പെട്ടിരുന്ന സാഹചര്യത്തിൻ ലിംബിയാസിലെ അത്ഭുതകുരിശ് രൂപത്തിൻ്റെ മാതൃക ഈ ദൈവാലയത്തിൽ സ്ഥാപിയ്ക്കുകയും വി.കുരിശിൻ്റെ ദൈവാലയം എന്ന് നാമകരണവും ചെയ്തു.1924 ജൂൺ 23 ന് മണ്ണയ്ക്കനാട് ഇടവകയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിയ്ക്കുകയും ഫാ.ഫ്രാൻസീസ് സേവ്യർ ഒ. സി.ഡിയെ പ്രഥമ വികാരിയായും നിയമിക്കുകയും ചെയ്തു. ഇടവക പ്രഖ്യാപനത്തിൻ്റെ നൂറാം വാർഷികമാണ് കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നത്
ശതാബ്ദി ആഘോഷങ്ങളുടെ സമാപനമായി 21 ന് പൂർവ്വിക സ്മരണാദിനമായി ആചരിയ്ക്കും.22 ഞായർ 3.15 ന് ജപമാലയും 4 മണിയ്ക്ക് വിജയപുരം മെത്രാൻ റൈറ്റ്.റവ.ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ കൃതജ്ഞത ദിവ്യബലിയിൽ മുഖ്യ കാർമ്മികനാകും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം അഡ്വ.മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി. മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ബൽജി ഇമ്മാനുവൽ ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി ഗ്രാമപഞ്ചായത്ത് മെമ്പർ തുളസിദാസ് ഫാ. സെബാസ്ത്യൻ പ്ലാത്തോട്ടം, ഫാ. ആൽബർട്ട് കുമ്പളോലിൽ, ഫാ.ഡൊമിനിക് സാവിയോ, മദർ സുപ്പീരിയർ റവ.സി.ആൻസി, പൈക്കാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ സ്ക്കറിയാ മലമാക്കൽ, കുര്യനാട് ആശ്രമം പ്രിയോർ ഫാ.സ്റ്റാൻലി ചെല്ലിയിൽ സിഎംഐ, ഫാ എബി പാറേപ്പറമ്പിൽ, ഫാ.ജോസ് പറപ്പള്ളിൽ ,റവ.സി.മേരി അംബിക ( മൗണ്ട് കാർമ്മൽ കോൺവൻ്റ് മൂന്നാർ), എ.ജെ സാബു തുടങ്ങിയവർ പ്രസംഗിയ്ക്കും. വികാരി ഫാ.തോമസ് പഴവക്കാട്ടിൽ ആമുഖ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഇടവകാംഗങ്ങളെ സമ്മേളനത്തിൽ ആദരിയ്ക്കും സമ്മേളനശേഷം സ്നേഹവിരുന്നും ഗാനമേളയും ഉണ്ടായിരിക്കുമന്ന് ഇടവക സമിതി സെക്രട്ടറി വിജയ് ബാബു, ജനറൽ കൺവീനർ സോണി ജേക്കബ്, സാമ്പത്തിക സെക്രട്ടറി ബാബു പൊന്നംകുന്നേൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments