കുറവിലങ്ങാട്: മണ്ണയ്ക്കനാട് സാന്താക്രൂസ് എൽ.പി സ്ക്കൂൾ നൂറ്റിയേഴാം വാർഷികവും അധ്യാപക-രക്ഷാകർത്യ ദിനാചരണവും പുതിയതായി പണികഴിപ്പിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും നാളെ. രാവിലെ 10.30 ന് സ്ക്കൂൾ ഹാളിൽ ചേരുന്ന സമ്മേളനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കും. സ്കൂൾ മാനേജർ ഫാ. തോമസ് പഴവക്കാട്ടിൽ അദ്ധ്യക്ഷത വഹിക്കും. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഹോളിക്രോസ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബോബി പോൾ,ഇടവക സമിതി സെക്രട്ടറി വിജയ് ബാബു എന്നിവർ പ്രസംഗിക്കും ഗ്രാമപഞ്ചായത്ത് മെമ്പർ തുളസീദാസ് കലാപ്രതിഭകളെ അനുമോദിച്ച് സമ്മാനദാനം നിർവ്വഹിക്കുമന്ന് ഹെഡ്മിസ്ട്രസ് എൽസി സ്കറിയ,പിടിഎ പ്രസിഡണ്ട് പ്രിയ സുരേഷ്,സ്റ്റാഫ് സെക്രട്ടറി നിഷ ജെ എന്നിവർ അറിയിച്ചു.



