മണ്ണയ്ക്കനാട്: പൈയ്ക്കാട് വിശുദ്ധ സെബാസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 17, 18, 19 തിയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിയ്ക്കുന്നു. ജനുവരി 17 വെള്ളി ഇന്ന് വൈകുന്നേരം 4.15ന് കൊടിയേറ്റ് തുടർന്ന് പ്രസുദേന്തി വാഴ്ച യും ലദിഞ്ഞും നടക്കും. 4.45ന് വിശുദ്ധ ദിവ്യബലി ഫാ.മിഥുൻ തടിയനാനിക്കൽ സി.എം ഐ മുഖ്യകാർമ്മികനാകും. സിമിത്തേരി സന്ദർശന ശേഷം 7 മണിക്ക് കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായിതെരുവ്. ജനുവരി 18 ശനി രാവിലെ 7.30 ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ. ഉച്ചകഴിഞ്ഞ് 2 ന് ദേശകഴുന്ന് എഴുന്നള്ളിപ്പ്. 4 മണിക്ക് അടുക്കം സെൻ്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ.ദേവസ്യാച്ചൻ വട്ടപ്പലം മുഖ്യ കാർമ്മികനായി ആഘോഷമായ ദിവ്യബലി. 5.45ന് വളകുഴി കപ്പേളയിലേക്ക് പ്രദക്ഷിണം. ഫാ തോമസ് ഓലായത്തിൽ സന്ദേശം നൽകും. 8.30 ന് സമാപന ആശീർവ്വാദം. തുടർന്ന് ആകാശവിസ്മയം, ബാൻഡ് സിസ് പ്ലേ ഫയർ ഡാൻസ്, ലൈറ്റ് ആൻറ് സൗണ്ട് ഷോയും സ്നേഹവിരുന്നും ജനുവരി 19 ഞായർ വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി. കുറവിലങ്ങാട് ദേവമാതാ കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.മാത്യു കവളംമാക്കിൽ മുഖ്യ കാർമ്മികനാകും. പ്രദക്ഷിണത്തിനു ശേഷം 7 മണിക്ക് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള.
മണ്ണയ്ക്കനാട് വിശുദ്ധ സെബാസ്റ്റ്യാനോസിൻ്റെ പള്ളിയിൽ തിരുനാൾ ഇന്ന് കൊടിയേറ്റ്
RELATED ARTICLES