മണ്ണയ്ക്കനാട്: ലിറ്റിൽ അപോസ്റ്റിൽസ് ഓഫ് റിഡെംപ്ഷൻ (എൽ എ ആർ) സന്യാസിനീ സമൂഹത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷിക സമ്മേളനം മണ്ണയ്ക്കനാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി ഹാളിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ.ഡോ.ജോസഫ് കണിയോടി അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ എ മുഖ്യ പ്രഭാഷണവും കയ്യെഴുത്തു മാസിക പ്രകാശനവും നിർവ്വഹിച്ചു.
ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്സിംഗ് കോളേജ് ഡയറക്ടർ ഫാ.ജോസഫ് കുഴിഞ്ഞാലി അനുഗ്രഹ പ്രഭാഷണം നടത്തി. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്തമറിയം അർദിയാക്കോൻ തീർത്ഥാടന ദൈവാലയം വികാരി ആർച്ച് പ്രീസ്റ്റ് ഡോ.അഗസ്റ്റ്യൻ കൂട്ടിയാനിയിൽ, സെൻറ് സെബാസ്റ്റ്യൻ ഇടവക വികാരി ഫാ.സ്ക്കറിയ മലമാക്കൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ, പഞ്ചായത്ത് മെമ്പർ ജോസഫ് ജോസഫ്,, വിശ്വാസ പരിശീലന കേന്ദ്രം ഹെഡ്മാസ്റ്റർ വിൽസൺ കൂടത്തുമുറിയിൽ, സിസ്റ്റർ മറീന ചാക്കോ സുപ്പീരിയർ സെൻ്റ് ജോസഫ് ഡലഗേഷൻ എന്നിവർ പ്രസംഗിച്ചു.