Wednesday, March 25, 2026
No menu items!
Homeവാർത്തകൾമണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; കുക്കി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഉപമുഖ്യമന്ത്രിയായി നെംചാ.

മണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; കുക്കി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഉപമുഖ്യമന്ത്രിയായി നെംചാ.

ഇംഫാല്‍: രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് ഇംഫാലിലെ ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ബിജെപിയുടെ നെംചാ കിപ്ജെന്‍, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ ലോസി ദിഖോ എന്നിവരാണ് പുതിയ ഉപമുഖ്യമന്ത്രിമാര്‍. കുക്കി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഉപമുഖ്യമന്ത്രിയാകുന്ന ആളാണ് നെംചാ.
ബിജെപിയുടെ ഗോവിന്‍ദാസ് കൊന്‍തൗജം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഖേ ലോകേന്‍ എന്നിവര്‍ മന്ത്രിമാരായും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി എംഎല്‍എമാരും സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളും എന്‍ഡിഎ നേതാക്കളും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments