മലയിന്‍കീഴ് : മലയിന്‍കീഴ് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തെ ഹരിതഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ഹരിതഗ്രന്ഥശാലയ്ക്കുള്ള പുരസ്‌ക്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരിയില്‍ നിന്നും ഗ്രന്ഥശാലാ വനിതാവേദി ഭാരവാഹികളായ കെ.പി.സിന്ധു, സ്മിതകുമാരി, സുജിനി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു അധ്യക്ഷനായ ചടങ്ങില്‍ ഗ്രന്ഥശാലാപ്രസിഡന്റ് രാജേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.വാസുദേവന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.