മലയിന്‍കീഴ് : മലയിന്‍കീഴ് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഡോ. എന്‍.എം.നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ഇന്ദിരാമ്മ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നല്‍കുന്നതിനുവേണ്ടി സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുളള 23-ടീമുകള്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി അനൂപ് എം.ആര്‍ പ്രശ്‌നോത്തരി നയിച്ചു. രണ്ടുപേരടങ്ങുന്ന ടീമായി പങ്കെടുത്തതില്‍ ശാന്തകുമാര്‍, ഹാരിസ് എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. ശരത് വി.ആര്‍, ഷിബു.ആര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും സുരേഷ്. സി, വിജേഷ്.റ്റി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 2500, 1500, 1000 രൂപ ക്രമത്തിലാണ് സമ്മാനത്തുക. കെ.ആര്‍ ഇന്ദിരാമ്മയുടെ സ്മരണാര്‍ത്ഥം മക്കളായ ദിലീപ് കുമാര്‍ ടി.ഐ, ശ്രീഹരി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.



