മലയിന്‍കീഴ്: മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലാവാര്‍ഷികം മച്ചേല്‍ ഗവ:എല്‍പി.എസ് ആഡിറ്റോറിയത്തില്‍ ശനിയാഴ്ച നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് അരുണ്‍കുമാര്‍ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സജിനകുമാര്‍, ഗ്രന്ഥശാലാസെക്രട്ടറി രാജേന്ദ്രന്‍ ശിവഗംഗ, ജി.അനില്‍കുമാര്‍, പ്രസന്നകുമാര്‍, ബി.രാജഗോപാല്‍, എസ്.ശിവപ്രസാദ്, ദിലീപ് കുമാര്‍.റ്റി.ഐ, രവികുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന വിസ്മയരാവ് എന്ന പരിപാടി നാടന്‍പാട്ട് കലാകാരി കൃഷ്ണമ്മരാഘവന്‍ ഉദ്ഘാടനം ചെയ്യും.