Tuesday, February 10, 2026
No menu items!
Homeവാർത്തകൾമകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താർ, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു.

സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് വെച്ച്‌ അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇവരുടെ കൂടെ യാത്ര ചെയ്ത മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments