Tuesday, July 8, 2025
No menu items!
Homeവാർത്തകൾമകരവിളക്ക് ദർശനം; മടക്കയാത്രയ്ക്ക് പമ്പയിൽ 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി

മകരവിളക്ക് ദർശനം; മടക്കയാത്രയ്ക്ക് പമ്പയിൽ 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി

ശബരിമല: മകരവിളക്ക് ദർശനത്തിന് ശേഷം തീർത്ഥാടകർക്ക് മടങ്ങാൻ പമ്പയിൽ നിന്ന് 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. 450 ബസ് പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദർശനത്തിന് ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുണ്ടാകും. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകര വിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്തുകൊണ്ട് ദീർഘദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിന് ശേഷം അട്ടത്തോട്ടിൽ നിന്ന് തീർത്ഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിന് ബസുകൾ ഏർപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments