Friday, April 4, 2025
No menu items!
Homeവാർത്തകൾഭിന്നശേഷിക്കാർക്ക് സൗജന്യപരിശീലനം

ഭിന്നശേഷിക്കാർക്ക് സൗജന്യപരിശീലനം

ചെങ്ങമനാട്: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിൽ നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ബുക്ക് ബൈൻഡിംഗ്, പേപ്പർ ബാഗ് മേക്കിംഗ്, ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാഫോം സെപ്റ്റംബർ 25ാം തീയ്യതിക്ക് മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8289827857, 0471 2345627 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments