Tuesday, October 28, 2025
No menu items!
HomeCareer / job vacancyഭിന്നശേഷിക്കാർക്ക് നിയമനം; അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ്

ഭിന്നശേഷിക്കാർക്ക് നിയമനം; അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ്

ഭിന്നശേഷിക്കാരിൽ നിന്നും സൂപ്പർ ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 1999 ഓഗസ്റ്റ് 16 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമനം ലഭിച്ച് സർക്കാർ സർവീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡ്, കോർപറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവിടങ്ങളിൽ 179 ദിവസം സേവനം പൂർത്തിയാക്കിയിട്ടുള്ളതും നാളിതുവരെ സ്ഥിര നിയമനം ലഭിച്ചിട്ടില്ലാത്തവരുമായ ഭിന്നശേഷിക്കാർക്കാണ് അവസരം. അപേക്ഷകർ രേഖകൾ സഹിതം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: swdkerala@gmail.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments