Tuesday, October 28, 2025
No menu items!
Homeവാർത്തകൾ"ഭാഷാമൃതം" പരിപാടി ഉദ്ഘാടനം ചെയ്തു

“ഭാഷാമൃതം” പരിപാടി ഉദ്ഘാടനം ചെയ്തു

ശ്രീകണ്ഠപുരം: പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഭാഷാ പരിപോഷണത്തിനായി അഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ ദിശാദർശൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഭാഷാമൃതം പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം പെരിന്തിലേരി എ യു പി സ്കൂളിൽ നിർവഹിച്ചു.

രണ്ടാം ക്ലാസിൽ “എൻറെ ഭാഷ”എന്ന പേരിൽ മലയാളഭാഷാ പരിശീലനവും, ഏഴാം തരത്തിൽ “ടോക് മാസ്റ്റേഴ്സ്” എന്ന പേരിൽ ഇംഗ്ലീഷ് ഭാഷ പരിശീലനവുമാണ് ഈ വർഷം നടപ്പിലാക്കുന്ന പദ്ധതി. പദ്ധതിയുടെ ഭാഗമായി ചുമതലയുള്ള അധ്യാപകർക്ക് ഈ മാസം 17ന് മടമ്പം ബിഎഡ് കോളേജിൽ പരിശീലനവും നൽകും. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സി അരവിന്ദാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്.ആർ ജി കൺവീനർ മുഹമ്മദ് റഫീഖ് പദ്ധതി അവതരണം നടത്തി. ശ്രീരാഗ് എം, സ്മിത പി സി, ശ്രുതി കെ കെ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments