Saturday, March 21, 2026
No menu items!
Homeവാർത്തകൾഭാര്യ വീട്ടുജോലിക്കാരിയല്ല,ജീവിതപങ്കാളിയാണ് തുല്യമായ പരിഗണന അർഹിക്കുന്നു; സുപ്രിംകോടതി

ഭാര്യ വീട്ടുജോലിക്കാരിയല്ല,ജീവിതപങ്കാളിയാണ് തുല്യമായ പരിഗണന അർഹിക്കുന്നു; സുപ്രിംകോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലിക്കാരിയല്ലെന്നും ജീവിതപങ്കാളിയാണെന്നും ഓർമിപ്പിച്ച് സുപ്രിംകോടതി. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം.കോളജ് അധ്യാപികയായ ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് ജസ്റ്റിസ് സന്ദീപ് മേത്തയുടെ നിരീക്ഷണം. പാചകം ചെയ്യുന്നതിലും വസ്ത്രങ്ങൾ കഴുകുന്നതിലും ഉൾപ്പെടെയുള്ള എല്ലാ വീട്ടുജോലികളിലും ഭർത്താവിനും തുല്യ പങ്കാളിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി. കാലം മാറിയെന്നും, മാന്യമായ പെരുമാറ്റവും തുല്യമായ പരിഗണനയും ഒരു പങ്കാളി അർഹിക്കുന്നുണ്ടെന്ന് ഓർമിപ്പിച്ചു. കുടുംബത്തിനുള്ളിൽ സ്ത്രീയുടെ അധ്വാനത്തെ വിലകുറച്ചു കാണുന്ന രീതി മാറേണ്ടതുണ്ടെന്നും പങ്കാളിയെ ബഹുമാനത്തോടെ കാണണമെന്നും കോടതി നിരീക്ഷിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments