Thursday, March 12, 2026
No menu items!
Homeവാർത്തകൾഭാരത് മാതാ കോളേജ് കനക ജൂബിലി ആഘോഷം 14 ന്

ഭാരത് മാതാ കോളേജ് കനക ജൂബിലി ആഘോഷം 14 ന്

കുറവിലങ്ങാട്: കുറവിലങ്ങാടിന്റെ വിദ്യാഭ്യാസ വികസന രംഗത്ത് നിർണ്ണായ പങ്കു വഹിച്ചിട്ടുള്ള ഭാരത് മാത കോളേജ് കനക ജൂബിലി നിറവിൽ. പാരലൽ കോളേജായി പ്രവർത്തനം ആരംഭിച്ച് നഴ്സിംങ്ങ്, പാരാമെഡിക്കൽസ് മേഖലയിൽ സജീവമാണ് ഭാരത് മാതാ കോളേജ്. കനക ജൂബിലിയുടെ ഭാഗമായി ജൂൺ 14 ശനി രാവിലെ 11 മണിക്ക് കുറവിലങ്ങാട് മുത്തിയമ്മ ഹാളിൽ ചേരുന്ന സമ്മേളനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്ഥാപക ഡയറക്ടർ ജെ. പുതിയിടം അദ്ധ്യക്ഷത വഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ എ, കുറവിലങ്ങാട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി മത്തായി, ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് മേനാച്ചേരി തുടങ്ങിയവർ പങ്കെടുക്കും. എസ്.എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയംനേടിയവരെയും നൂറു ശതമാനം വിജയം നേടിയ കുറവിലങ്ങാട് ബോയ്സ്, ഗേൾസ് ഹൈസ്ക്കൂളുകളിലെ അധ്യാപകരെയും ആദരിയ്ക്കും. പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഡിഷ്ണറി വിതരണം ചെയ്യും പത്രസമ്മേനത്തിൽ ഡയറക്ടർ ജോസഫ് പുതിയിടം, സിബി സെബാസ്റ്റ്യൻ കരോട്ടെക്കുന്നേൽ, ബിജു കുര്യൻ, ഷിബി തോമസ് വെള്ളായി പറമ്പിൽ, മാത്യു പാറ്റാനി, ജാൻസി ജോർജ് എന്നിവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments