Saturday, August 2, 2025
No menu items!
Homeവാർത്തകൾഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മഹാസമാധി ദിനാചരണം നാളെ. മള്ളിയൂരില്‍ സംഗീതാരാധാന. ഗാനാഞ്ജലിയില്‍ അണിനിരക്കുന്നത്...

ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മഹാസമാധി ദിനാചരണം നാളെ. മള്ളിയൂരില്‍ സംഗീതാരാധാന. ഗാനാഞ്ജലിയില്‍ അണിനിരക്കുന്നത് 60 ഓളം സംഗീതജ്ഞര്‍

കോട്ടയം; ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ 12 മണിക്കൂര്‍ സംഗീതാര്‍ച്ചന.

സമാധി ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മള്ളിയൂര്‍ ക്ഷേത്ര കലാമണ്ഡപത്തില്‍ സംഗീതാരാധന ആരംഭിക്കും.

60 ഓളം കലാകാരന്മാരാണ് ഒരു ദിനം മുഴുവന്‍ നീളുന്ന ആരാധനയില്‍ പങ്കെടുക്കുന്നത്. ഗണേശ സംഗീത മണ്ഡപത്തില്‍ രാവിലെ 8 ന് സൂരജ് ലാല്‍ പൊന്‍കുന്നത്തിന്റെ നാദാര്‍ച്ചനയുടെ ആലാപനസദസ്സിന് അരങ്ങുണരും. രാജേഷ് മറിയപ്പള്ളി ( വയലിന്‍) കേരളവര്‍മ്മ മറിയപ്പള്ളി ( മൃദംഗം) ശരത് കോട്ടയം ( ഘടം ) എന്നിവര്‍ പക്ക മേളം ഒരുക്കും.

അചഞ്ചല ഭക്തിയും ഭാഗവതപാരായണവും വിശുദ്ധി പകർന്ന പണ്ഡിതനും ആത്മീയ ആചാര്യനുമായ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഇഷ്ടങ്ങളിലൊന്നായിരുന്നു ഗാനാര്‍ച്ചന. അച്ഛന്റെ പുണ്യ ഓര്‍മകള്‍ക്കുളള മള്ളിയൂര്‍ കുടുംബത്തിന്റെ സമര്‍പ്പണമാണ് പ്രമുഖ സംഗീതഞ്ജര്‍ പങ്കെടുക്കുന്ന ആരാധനയെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു.

തുടര്‍ന്ന് അര്‍ജ്ജുന്‍ രാജ്കുമാര്‍,മാളവിക സൂരജ്,ഭാമ സനല്‍, മറിയപ്പള്ളി,നിത രാധേഷ് ദിയാ രതീഷ്,നന്ദിനി,ഉത്തര,ദേവനന്ദന,സ്‌നേഹ,ഗിരിജ രാമചന്ദ്രന്‍,ലതിക രവീന്ദ്രന്‍,ഷൈലജ ചന്ദ്രമേഖരന്‍,പ്രസന്ന കുമാരി,ശ്രീലക്ഷ്മി,ഡോ. ആശാലത,ആര്യ ദാമോദരന്‍,ഗിരിജ നന്ദകുമാര്‍,അരവിന്ദ് അയ്മനം,ശ്രീലക്ഷ്മി പരിപ്പ്,ഗീതാ ആനന്ദ്,രാധാ നമ്പൂതിരി,വീണാ സന്തോഷ്,അനന്യ പി. അനില്‍,അനന്ദു കെ. അനില്‍,പ്രഹ്‌ളാദ് നാരായണന്‍,രേഖാ രവീന്ദ്രന്‍, ദര്‍ശ് കണ്ണന്‍,നിരഞ്ജന എസ്. & നിവേദിത എസ്,വരദ് ശ്രീ പാര്‍ത്ഥസാരഥി
മീര രഞ്ജിത് & നയന രഞ്ജിത്,അനു പത്മനാഭന്‍,ശ്രീ പ്രിയ മേനോന്‍, സജിനി ആര്‍എല്‍വി,സൗമ്യ ബിജു,സ്വപ്ന വിനോദ്,ദേവി മനോജ്,സിജി ബിനുരാജ്,ദേവിക കിഷോര്‍, ഏറ്റുമാനൂര്‍ എന്നിവർ ഗാനങ്ങൾ ആലപിക്കും.

സംഗീതാരാധന സമര്‍പ്പണം :വോക്കല്‍:മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണന്‍ വയലിന്‍:സനല്‍ മറിയപ്പള്ളി മൃദംഗം:വൈക്കം പ്രസാദ്
ഗഞ്ചിറ :അരുണ്‍ പനമറ്റം.

പക്കമേളം:വയലിന്‍ വൈക്കം ദിലീപ് ആര്‍. പ്രഭു, എല്‍. സജികുമാര്‍.,
ബൈജു ഓണംതുരുത്ത് മൃദംഗം: ഇത്തിത്താനം ജയചന്ദ്രന്‍,ഷിനു ഗോപിനാഥ് കോട്ടയം.,ശരത് കോട്ടയം
ഘടം: രോഹിത് പ്രസാദ് കോട്ടയം,റെജി നീണ്ടൂര്‍.

ആഗസ്റ്റ് 27നാണ് വിനായക ചതുർഥി 21ന് ഉത്സവം കൊടിയേറ്റ്, 28ന് ആറാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments