തൃശ്ശൂർ: എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു. രുമപ്പെട്ടി മുല്ലക്കൽ ഭരണിവേലയിലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു. പരിഭ്രാന്തരായ ആളുകൾ ചിതറിയോടി. ഉടൻ തന്നെ എലിഫെന്‍റ് സ്കോഡ് അംഗങ്ങളെത്തി ആനയെ തളച്ചു. പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞതിനാൽ മറ്റ് അപകടകൾ ഒഴിവായി. ഇതിന് ശേഷം എഴുന്നെള്ളിപ്പ് തടസ്സമില്ലാതെ നടന്നു.



