കണ്ണൂർ: ഭക്ഷ്യ സംരംഭങ്ങൾ ചെയ്യുന്ന വ്യക്തികൾ , ഗ്രൂപ്പുകൾ , സംഘങ്ങൾ , കാർഷിക ഉത്പാദന കമ്പനികൾ മുതലായവരെ ഒരു കുടകീഴിൽ കൊണ്ടുവന്ന് അവർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും , മാർഗ്ഗനിര്ദേശങ്ങളൂം നൽകി വിപണരംഗം കൂടുതൽ വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും , ടേസ്റ്റ് ഓഫ് കണ്ണൂരും സംയുക്തമായി ഒരു ശില്പശാല നടത്തി. സംരംഭകർക്ക് ആവശ്യമായ പ്രോത്സാഹനവും, സഹായങ്ങ ളും ചെയ്യുകയാണ് ഉദ്ദേശലക്ഷ്യം. ചേംബർ പ്രസിഡണ്ട് ടി കെ രമേഷ് കുമാർ ശില്പശാല ഉത്ഘാടനം ചെയ്തു. കിസാൻ സർവീസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ , കൃഷി വിജ്ഞാൻ കേന്ദ്ര ഡയറക്ടർ ഡോ. പി.ജയരാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച് പ്രസംഗിച്ചു. ടേസ്റ്റ് ഓഫ് കണ്ണൂർ കോ-ഓർഡിനേറ്റർ അഡ്വ. വിനോയ് ഫ്രൻസിസ് സ്വാഗതവും, പ്രോഗ്രാം കോ-ഓർഡിനേറ്റർ അഹമ്മദ്കുട്ടി നന്ദിയും രേഖപ്പെടുത്തി.