തിരുവില്വാമല: ആലത്തൂർ നിന്നും ഒറ്റപ്പാലത്തേക്ക് പോകുക ആയിരുന്ന സുബാഷ് ബസ് ആണ് തിരുവില്വാമല ഗവൺമെന്റ് ആശുപത്രിക്ക് സമീപം ബ്രേക് എയർ നഷ്ടമായി അപടകത്തിൽ പെട്ടത്. എന്നാൽ ഡ്രൈവർ ഉടൻ തന്നെ ഗിയർ ഡൗൺ ചെയ്ത് വേഗത കുറച്ച് അടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ മൺ കൂനയിൽ ഇടിച്ച് നിർത്തി വൻ അപകടം ഒഴിവാക്കി.
നിരവധി യാത്രക്കാർ ഉണ്ടായിരുന്ന വാഹനത്തിൽ ആർക്കും പരിക്കില്ല.



