ഏറ്റുമാനൂർ: പുണ്യചരിതനും മഹാപ്രേഷിത ശ്രേഷ്ഠനും മധ്യതിരുവിതാംകൂറിലെ പിന്നോക്ക ജനവിഭാഗങ്ങൾക്കടയിൽ സുവിശേഷ പ്രേഷിതനായിരുന്ന ബ്രദർ റോക്കി പാലക്കലിൻ്റെ തൊണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് ബ്രദർ റോക്കി പാലയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിയ്ക്കുന്ന അനുസ്മരസമ്മേളനം നാളെ (27 – 10-2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂർ പ്രസ്ക്ലബ് ഹാളിൽ കെ.ഫ്രാൻസീസ് ജോർജ് എം.പി.ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് അദ്ധ്യക്ഷത വഹിക്കും. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. അശോക് അലക്സ് ഫിലിപ്പ്, ജോസി തുമ്പാനത്ത്, ജോയി. പി.കെ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ സേവന രത്ന പുരസ്ക്കാരം നൽകി ആദരിയ്ക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ആർട്സൺ പൊതി അറിയിച്ചു.