ഏറ്റുമാനൂർ: മധ്യ തിരുവിതാംകൂറിലെ പിന്നോക്ക – അധസ്ഥിത ജനതയ്ക്കിടയിൽ സുവിശേഷവൽക്കരണത്തിലൂടെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കേരള സഭയുടെ സുവിശേഷവൽക്കരണത്തിൽ ഇതിഹാസതുല്യമായ സ്ഥാനം നേടിയ ബ്രദർ റോക്കി പാലയ്ക്കലിൻ്റെ വിശുദ്ധ ജീവിതം മാതൃകയാക്കേണ്ടതാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ ബ്രദർ റോക്കി പാലയ്ക്കൽ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പുരസ്ക്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു. കേരള ജനറലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ അശോക് അലക്സ് ഫിലിപ്പ്, ജോസി തുമ്പാനത്ത്’ ജോയി പി.കെ, ഡി.സി.എം.എസ് പട്ടിത്താനം മേഖലാ പ്രസിഡൻ്റ് സി.പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ബ്രദർ റോക്കിയുടെ കുടുംബാംഗമായ പ്രഷീല പാലക്കൽ മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ആത്മപ്രസിഡൻ്റും സംഗീത സംവിധായകനുമായ ബെന്നി ജോൺസന് സംഗീത ശ്രേഷ്ഠ പുരസ്ക്കാരവും ജീവകാരുണ്യ പ്രവർത്തകയായ ലൈലാമ്മ ജോൺ സേവന രത്ന പുരസ്ക്കാരവും ജീവൻ്റെ പ്രചാരകനും വ്യാപാരിയുമായ ബെന്നി പുളിക്കലിന് ജീവൻ ശ്രേഷ്ഠ പുരസ്ക്കാരവും സുവിശേഷ പ്രവർത്തകൻ ടി.കെ.രാജൻ സാഹിത്യകാരൻ രതീഷ് ഭജനമഠം എന്നിവർ സേവന രത്ന പുരസ്ക്കാരവും നേടി. ട്രസ്റ്റ് ചെയർമാനും ജനകീയ പത്രം മാനേജിങ്ങ് ഡയറക്ടറുമായ ആർട്സൺ പൊതി, ജോയി പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.



