Friday, December 26, 2025
No menu items!
Homeവാർത്തകൾബോണ്‍ നത്താലേ 2024 - സീസണ്‍ 4: ക്രിസ്മസ് സന്ദേശ റാലി കോട്ടയത്ത് 13ന്

ബോണ്‍ നത്താലേ 2024 – സീസണ്‍ 4: ക്രിസ്മസ് സന്ദേശ റാലി കോട്ടയത്ത് 13ന്

സിറ്റിസണ്‍സ് ഫോറത്തിന്റെയും കോട്ടയം നഗരസഭയുടെയും വിവിധ നേഴ്‌സിംഗ് കോളജുകള്‍, രൂപതകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 13-ന് കോട്ടയത്ത് ബോണ്‍ നത്താലേ സീസണ്‍ 4 ക്രിസ്മസ് സന്ദേശ റാലി സംഘടിപ്പിക്കും. വൈകുന്നേരം 4.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.

ക്രിസ്മസ് ദൃശ്യാവിഷ്‌കാര ഫ്‌ളോട്ടുകള്‍, വിവിധ പരമ്പരാഗത നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ റാലിയില്‍ അണിനിരക്കും. കാരിത്താസ് ഹോസ്പിറ്റല്‍, കെ.ഇ സ്‌കൂള്‍, ദര്‍ശന അക്കാദമി, ചെത്തിപ്പുഴ ഹോസ്പിറ്റല്‍, തിരുഹൃദയ കോളജ് ഓഫ് നേഴ്‌സിംഗ്, ബി.സി.എം കോളജ്, ഗിരിദീപം സ്‌കൂള്‍ എന്നിവര്‍ വിവിധ ക്രിസ്മസ് ദൃശ്യാവിഷ്‌കാരങ്ങള്‍ ഒരുക്കും. ജില്ലയിലെ വിവിധ നേഴ്‌സിംഗ് – ഫാര്‍മസി കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കും. ഈവര്‍ഷം അയ്യായിരത്തോളം ക്രിസ്മസ് പാപ്പാമാര്‍ പങ്കെടുക്കും. 6.30-ന് തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനംചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, ജില്ലാ കളക്ടര്‍ ജോണ്‍ സാമുവേല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് മുല്ലശേരി, ദര്‍ശന സാംസ്‌കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ചെത്തിപ്പുഴ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജയിംസ് കുന്നത്ത്, തിരുഹൃദയ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട്, മേരിക്യൂന്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍, എം.എം.ടി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍, ഗിരിദീപം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഫാ. മാത്യു മോഡിയില്‍, നാലുകോടി സെന്റ് റീത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റോബിന്‍ ആനന്ദക്കാട്ട്, ബിസിഎം കോളജ് ബര്‍സാര്‍ ഫാ. ഫിലമോന്‍ കളാത്ര, കടുത്തുരുത്തി എസ്.കെ.പി.എസ്. പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിനോ ചേരിയില്‍, കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, എസ്.എഫ്.എസ് പ്രിന്‍സിപ്പല്‍ റവ. ഡോ. റോയി പി.കെ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments