Wednesday, March 4, 2026
No menu items!
Homeവാർത്തകൾബെംഗളൂരുവില്‍ നിന്ന് ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍

ബെംഗളൂരുവില്‍ നിന്ന് ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഓണത്തിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സന്തോഷ വാർത്ത. ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഇന്ന് മുതലാണ് ഓടിത്തുടങ്ങുന്നത്.

16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികള്‍. സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല. ഓഗസ്റ്റ് 20 , 22 , 25 , 27 , 29 , സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ സർവീസ്. രാത്രി ഒൻപത് മണിക്കാണ് ബെംഗളൂരുവില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിൻ പുറപ്പെടുക. പിറ്റേന്ന് ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സർവീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments