കുറവിലങ്ങാട്: ബാക്ക് വേർഡ് ക്ലാസ് ക്രിസ്റ്റ്യൻ ഫെഡറേഷൻ (ബി സി സി എഫ് ) കോട്ടയം ജില്ല പ്രവർത്തക കൺവൻഷൻ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കുറവിലങ്ങാട് കോ ഓപ്പറേറ്റീവ് കോളേജിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്യും. ദളിത് ക്രൈസ്തവരുടെ സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന യോഗത്തിൽ വർക്കിങ്ങ് പ്രസിഡന്റ് എൻ.എ ബാബു ഓർഗനൈസിങ്ങ് സെക്രട്ടറി സുനിൽ വി.സി. എന്നിവർ പ്രസംഗിയ്ക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 23 ന് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിയ്ക്കുമന്നും ജനറൽ സെക്രട്ടറി എ.ജെ. സാബു അറിയിച്ചു.