Saturday, March 21, 2026
No menu items!
Homeവാർത്തകൾബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പ് സമാപിച്ചു

ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പ് സമാപിച്ചു

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിച്ച സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പ് സമാപിച്ചു. അണ്ടർ 14 അണ്ടർ 17 അണ്ടർ 19 വിഭാ​ഗങ്ങളിലായി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കമായി സംഘടിപ്പിച്ച മത്സരങ്ങളിൽ അണ്ടർ 14 വിഭാ​ഗത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളിൽ ഇടുക്കി ജയ് മാതാ പബ്ലിക്ക് സ്കൂൾ ഒന്നാം സ്ഥാനം നേടി.അണ്ടർ 17 മത്സര വിഭാ​ഗങ്ങളിൽ എറണാകുളം എസ് ബി ഒ എ പബ്ലിക്ക് സ്കൂൾ ആൺകുട്ടികളുടെ വിഭാ​ഗത്തിലും തേവയ്ക്കൽ വിദ്യോദയ സ്കൂൾ പെൺകുട്ടികളുടെ വിഭാ​ഗത്തിലും ഒന്നാം സ്ഥാനം നേടിയെടുത്തു.19 വയസിന് താഴെയുള്ള കുട്ടികളുടെ വിഭാ​ഗത്തിൽ കൊല്ലം എം എ എം മോഡൽ സീനിയർ സെക്കന്ററി സ്കൂൾ ആൺകുട്ടികളുടെ വിഭാ​ഗത്തിലും തേവയ്ക്കൽ വിദ്യോദയ സ്കൂൾ പെൺകുട്ടികളുടെ വിഭാ​ഗത്തിലും വിജയികളായി. ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുളള സമ്മാന വിതരണവും സ്പോർട്സ് അതോററ്റി ഓഫ് ഇന്ത്യയുടെ കബഡി മുൻ ചീഫ് കോച്ചും സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറുമായ എസ് നജുമുദിൻ നിർവ്വഹിച്ചു. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിച്ച മത്സരങ്ങൾ മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിച്ചത്. ദി ഓക്സ്ഫോർഡ് സ്കൂൾ തന്നെയായിരുന്നു കഴിഞ്ഞ സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിനും ഖോഖോ ചാമ്പ്യൻഷിപ്പിനും വേദിയായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 13 സി ബി എസ് ഇ സ്കൂളുകളിൽ നിന്നുളള 350 ഓളം വിദ്യർത്ഥികളാണ് വിവിധ വിഭാ​ഗങ്ങളിലായി രണ്ട് ദിവസം നീണ്ട് നിന്ന മത്സരങ്ങളിൽ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments