കൊല്ലം അഞ്ചൽ സ്വദേശിയായ 13 കാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൊച്ചിയിൽ വിജയകരം. അങ്കമാലി സ്വദേശി 18 കാരനായ ബിൽജിത്തിൻ്റെ ഹൃദയമാണ് മാറ്റി വെച്ചത്. പുലർച്ചെ 1.25ന് ആരംഭിച്ച ശസ്ത്രക്രിയ ആറ് മണിയോടെയാണ് പൂർത്തിയായത്. മറ്റ് ആറുപേർക്ക് കൂടി ബിൽജിത്ത് പുതുജീവൻ നൽകും. ലിസി ആശുപത്രിയിലെ 30-ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഇന്ന് പുലർച്ചെ നടന്നത്. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിനായി കുട്ടിയെ ഐ സി യുവിലേക്ക് മാറ്റി.



