Monday, July 7, 2025
No menu items!
Homeവാർത്തകൾബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി അവാർഡ്ജോൺ കച്ചിറമറ്റത്തിന്

ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി അവാർഡ്ജോൺ കച്ചിറമറ്റത്തിന്

പാലാ: ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി അവാർഡ് ശ്രീ. ജോൺ കച്ചിറ മറ്റത്തിന് മലബാറിലെ കുടിയേറ്റ കർഷകരുടെ പ്രശ്‌നങ്ങളിൽ മുന്നണി പോരാളിയായി സമരങ്ങൾക്ക് നേതൃത്വം നല്‌കുകയും കുടിയിറക്കിനും കർഷക ദ്രോഹങ്ങൾക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്‌തിട്ടുള്ള കർഷക ബന്ധുവാണ് ശ്രീ. കച്ചിറമറ്റം. കത്തോലിക്ക കോൺഗ്രസ്, കാത്തലിക്ക് ഫെഡറേഷൻ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡണ്ട്, ചരിത്രകാരൻ, 78 ഓളം പുസ്ത‌കങ്ങളുടെ രചയിതാവ്. സഭയ്ക്കും സമൂഹത്തിനും വേണ്ടി തൻറെ 13 ആം വയസ്സു മുതൽ 75 വർഷക്കാലം ജീവിതം സമർപ്പിച്ച ശ്രീ ജോൺ കച്ചിറമറ്റത്തിൻറെ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് ഈ അവാർഡ് നല്‌കുന്നത്.

2025 ജൂലൈ 10 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പിഴകിൽ കച്ചിറമറ്റം ഭവനത്തിൽ വെച്ച് ചേരുന്ന യോഗത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന തും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംബ് ളാനി അവാർഡ് നല്‌കുന്നതുമാണ്. യോഗത്തിൽ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യൂ എം കണ്ടത്തിൽ, സണ്ണി ആശാരി പറമ്പിൽ എന്നിവർ പ്രസംഗിക്കുന്നതുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments