ബിജു മേനോനും മേതില്‍ ദേവികയും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ നാളെ തീയറ്ററുകളിലെത്തും. മേതില്‍ ദേവിക ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഈ പ്രണയചിത്രത്തിനുണ്ട്.
നിഖില വിമല്‍, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോണ്‍, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ജോമോൻ ടി ജോണ്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിഷ്ണു മോഹൻ ആണ് നിർവഹിച്ചിരിക്കുന്നത്.