ഹൈദരാബാദ്: രാജ്യത്ത് ഇനിയും 4ജി സേവനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ്വർക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ് എൻഎൽ. സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കൂട്ടയിതോടെ ബി.എസ്.എൻ എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ 4ജി നെറ്റ് വർക്കുകൾ 5ജിയി ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൾ ജനറൽ മാനേജർ എൽ. ശ്രീനു. 4ജി സേവനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ എന്ന് പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ മകര സംക്രാന്തിയോടെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. സർവത്ര വൈഫൈ എന്ന പേരിൽ സ്ഥലം മാറിപ്പോവുന്ന ഉപഭോക്താക്കൾക്ക് വൈഫൈ കണക്ടിവിറ്റി തുടർന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ബിഎസ്എൻഎൽ അവതരിപ്പിച്ചു.