തിരുവില്വാമല: തണൽ ബാലാശ്രമത്തിലെ അന്തേവാസിയായ ആസാം സ്വദേശിയായ ബാലനെ കാണാതായി. തിങ്കളാഴ്ച രാവിലെ ആണ് സംഭവം പഴയന്നൂർ ഭാഗത്തേക്കുള്ള ബസിൽ കുട്ടി കയറി പോകുന്നതായ് ദൃക്സാക്ഷികൾ പറഞ്ഞു. പഴയന്നൂർ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പഴയന്നൂർ പോലീസ് അധികൃതർ അറിയിച്ചു.