Sunday, March 22, 2026
No menu items!
Homeവാർത്തകൾബാലസാഹിത്യ പുരസ്‌കാരം 2024 ന് അപേക്ഷ ക്ഷണിച്ചു

ബാലസാഹിത്യ പുരസ്‌കാരം 2024 ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘ബാലസാഹിത്യ പുരസ്‌കാരം 2024’ ന് അപേക്ഷ ക്ഷണിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ നൽകി വരുന്നത്. കഥ/നോവൽ, നാടകം (എബ്രഹാം ജോസഫ് പുരസ്‌കാരം), കവിത, ശാസ്ത്രം (പി ടി ഭാസ്‌കരപ്പണിക്കർ പുരസ്‌കാരം), വൈജ്ഞാനികം (ശാസ്ത്രമൊഴികെ),  ജീവചരിത്രം/ ആത്മകഥ,  വിവർത്തനം,പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ എന്നീ 10 വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 

2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏതെങ്കിലും വിഭാഗത്തിൽ നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളവരെ പിന്നീട് ആ വിഭാഗത്തിൽ പരിഗണിക്കുന്നതല്ല. വ്യക്തികൾക്കും പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ 8547971483 എന്ന നമ്പറിലും ksicl.org യിലും ലഭിക്കും. അവസാന തീയതി ഒക്ടോബർ 30.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments