തിരുവനന്തപുരം: ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ബാലപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ശാസ്ത്ര അഭിരുചി പ്രവര്‍ത്തനങ്ങള്‍, ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജൈവ പച്ചക്കറി കൃഷി, നൈപുണ്യവികസനം, മറ്റ് മാതൃകാപ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.
പ്രവര്‍ത്തനങ്ങളുടെ വിശദമായ വിവരണങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തിയുള്ള പി.ഡി.എഫ് റിപ്പോര്‍ട്ട് സഹിതം താഴെ കൊടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തിലോ, വാട്‌സ് ആപ്പ് നമ്പരിലോ ഒക്ടോബര്‍ രണ്ടിനകം അയയ്ക്കുക. ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15-ന് വൈകുന്നേരം 6-മണിക്ക് തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഫോണ്‍: 9946949500. EMAIL: apjabdulkalamstudycetnre@gmail.com



