Sunday, August 3, 2025
No menu items!
Homeവാർത്തകൾബാങ്ക് ബാധൃത തീർക്കാൻ കോളേജ് വില്പനയ്ക്ക്

ബാങ്ക് ബാധൃത തീർക്കാൻ കോളേജ് വില്പനയ്ക്ക്

മാഞ്ഞാലി: ബിരുദപഠനത്തിനായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കോളേജുകൾ. കല, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം സാമ്പത്തിക ശാസ്ത്രം, ചരിത്രം തുടങ്ങീ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാഭ്യാസം കലാശാലകൾ. ഇവിടെ നിന്ന് പരീക്ഷകൾ അനായാസം വിജയിപ്പിക്കുന്നതോടൊപ്പം ജീവിതം വിനോദമാക്കി പഠനവും വ്യക്തിത്വ വികസനവും നേടുന്ന പുത്തൻ തലമുറയ്ക്ക് വഴിമുട്ടി ആയി മറുകയാണ് ജപ്തി ഭീഷണി. ഇത് ഒഴിവാക്കുവാൻ കേരളത്തിൽ ഒരു കോളെജ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. 19 കോടി രൂപയുടെ ബാങ്ക് ബാധൃത തീർക്കാനാണ് ചെങ്ങമനാട് മാഞ്ഞാലിയിലുള്ള ഗുരുദേവ ട്രസ്റ്റിന്റെ ശ്രീനാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജ് ഒരുങ്ങുന്നത്. തത്കാലം ഒരു കോടി രൂപ തിരിച്ചടച്ച് മൂന്നു മാസത്തേക്ക് ജപ്തി നടപടികൾ ഒഴിവാക്കിയിരിക്കുകയാണ് കോളേജ് ഭരണസമിതി. ഇതനുസരിച്ച് ജനുവരി 31 വരെ ജപ്തിയുണ്ടാകില്ലെന്ന് ഉറപ്പായി. ഈ കാലയളവിനുള്ളിൽ കോളേജ് വിറ്റ് ബാധ്യതകൾ പൂർണമായി തീർക്കാനാണ് അധികൃതരുടെ തീരുമാനം. 2014ൽ എടുത്ത നാല് കോടി രൂപയുടെ വായ്പയാണ് തിരിച്ചടവ് മുടങ്ങിയതോടെ വൻ തുകയായി മാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments