തിരുവനന്തപുരം: ബാങ്കിങ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ അവസരം. 2,700 അപ്രന്റിസ് തസ്തികകളിലേക്ക് ബാങ്ക് ഓഫ് ബറോഡയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കുള്ള ട്രെയിനിങ്ങിനായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 20 മുതൽ 28 വയസ്സുവരെ. ഉദ്യോഗാർത്ഥികൾക്ക് എൻ എ പി എസ് (National Apprenticeship Promotion Scheme) അല്ലെങ്കിൽ എൻ എ ടി എസ് (National Apprenticeship Training Scheme) പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ 52 ഒഴിവുകൾ ഉണ്ട്.
ഓൺലൈൻ പരീക്ഷ, രേഖാപരിശോധന, പ്രാദേശിക ഭാഷാപരീക്ഷ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പരിശീലനകാലയളവിൽ പ്രതി മാസം 15,000 രൂപയുടെ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 01 ഡിസംബർ 2025. കൂടുതൽ വിവരങ്ങൾക്കും https://bankofbaroda.bank.in/ സന്ദർശിക്കുക



