സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരുടെ ഉപയോഗത്തിന് റോട്ടറി ക്ലബ് 10 ബെഞ്ച് നല്‍കി. ഇതോടനുബന്ധിച്ച് ഡിപ്പോയില്‍ സംഘടിപ്പിച്ച യോഗത്തില്‍ എടിഒ പി.കെ. പ്രശോഭ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ നേതാക്കളായ സുരേന്ദ്രന്‍, റോണി എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ കെ.വി. പ്രതീഷ്, ജസ്റ്റിന്‍ കെ. ജോണ്‍, എ.കെ. റോയ്, പി.ജെ. ആന്റണി, വി.എം. മനൂപ്, പി.എസ്. മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഡിപ്പോ സൂപ്രണ്ട് ടി.ജെ. ഷീബ സ്വാഗതവും ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.ഡി. വര്‍ഗീസ് നന്ദിയും പറഞ്ഞു.



