Wednesday, June 25, 2025
No menu items!
Homeവാർത്തകൾബഡ്ഡിംഗ്, ലെയറിങ്ങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ നൂതന കൃഷി പരിശീലനം

ബഡ്ഡിംഗ്, ലെയറിങ്ങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ നൂതന കൃഷി പരിശീലനം

ചെങ്ങമനാട്: ശ്രീമൂലനഗരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നല്ലയിനം തൈകൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള ബഡ്ഡിംഗ്, ലെയറിങ്ങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ നൂതന കൃഷി രീതികൾ പരിചയപ്പെടുത്തുന്ന കാർഷിക പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

അത്യുല്പാദനശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള മികച്ച തൈകൾ കർഷകർക്ക് ലഭ്യമാക്കി അതുവഴി മികച്ച വിളവ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പുതിയ കൃഷി രീതികൾ കർഷകരെ പരിചയപ്പെടുത്തുന്ന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പുതിയ കാർഷിക രീതികൾ നേരിട്ട് കാണുന്നതിനും മനസ്സിലാക്കുന്നതിനും കർഷകർക്ക് കഴിയുന്ന മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് കൃഷി ഓഫീസർ രജിതാ രാധാകൃഷ്ണൻ അടിയോടി പറഞ്ഞു. ജോൺസൺ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. മണ്ണ് പരിശോധനയ്ക്കുള്ള സംവിധാനം ക്യാമ്പിൽ ഒരുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments