ധാക്ക: ബംഗ്ലാദേശ് ആഭ്യന്തര കലാപത്തില്‍ അസ്ഥരിമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചട്ടുണ്ട്. എസ് എം എസിലൂടെ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി അപേക്ഷകരെ അറിയിക്കുമെന്നും അടുത്ത പ്രവൃത്തി ദിവസം പാസ്പോര്‍ട്ടുകല്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വെബ്സൈറ്റില്‍ അറിയിച്ചു.
‘അസ്ഥിരമായ സാഹചര്യം കാരണം എല്ലാ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞ് കിടക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അടുത്ത തീയതി എസ്എംഎസ് വഴി അറിയിക്കും, അടുത്ത പ്രവൃത്തി ദിവസം പാസ്പോര്‍ട്ട് സ്വീകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു,’ അധികൃതര്‍ നോട്ടീസില്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം അനിശ്ചിതത്തിലായതിനെ തുടര്‍ന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് 190 അത്യാവശമല്ലാത്ത ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.