കൊൽക്കത്ത: ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്നു മരണം. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് സ്ഫോടനമുണ്ടായത്. രാത്രിയിൽ വലിയ സ്ഫോടന ശബ്ദം കേട്ടെന്നും
എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും നാട്ടുകാർ പറഞ്ഞു. മരിച്ച മാമുൻ മൊല്ലയുടെ വീട്ടിൽ നാടൻ ബോംബുകൾ നിർമിച്ചിരുന്നതായാണ് ആരോപണം. സ്ഫോടനം നടന്ന വീട് തകർന്നു. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.



