ബംഗളൂരു: ആർ.വി റോഡ് മുതൽ ബൊമ്മസാന്ദ്രവരെ നീളുന്ന 19.15 കി.മീ. യെല്ലോ ലൈനിൽ ഈ ആഴ്ചമുതല്‍ പുതിയ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തും. നിലവില്‍ 25 മിനിറ്റ് ഇടവേളകളിൽ ട്രെയിന്‍ സർവിസ് നടത്തുന്നത് 15 മിനിറ്റ് ഇടവേളകളിലേക്ക് ചുരുക്കുമെന്ന് ബി.എം.ആർ.സി.എൽ അധികൃതര്‍ പറഞ്ഞു. നിലവില്‍ മൂന്ന് ട്രെയിനുകളാണ് യെല്ലോ ലൈനില്‍ സര്‍വിസ് നടത്തുന്നത്. വരും മാസങ്ങളിൽ മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി സര്‍വിസ് നടത്താനാണ് നീക്കം.നാലാമത്തെ ട്രെയിനിന്റെ ആദ്യത്തെ കോച്ച് ഹെബ്ബഗൊഡി ഡിപ്പോയില്‍ കഴിഞ്ഞ ചൊവ്വാഴ്ച എത്തി. ബാക്കി അഞ്ച് കോച്ചുകള്‍ ബുധനാഴ്ച രാത്രിയോടെയും എത്തി. വിവിധ പരിശോധന പൂർത്തിയാക്കിയശേഷം ട്രെയിന്‍ യെല്ലോ ലൈനില്‍ ഓടിത്തുടങ്ങും. നാലാമത്തെ ട്രെയിൻ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 15 മിനിറ്റാക്കി കുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ആറ് ട്രെയിനുകളും സര്‍വിസ് ആരംഭിച്ചാല്‍ കുറഞ്ഞ ഇടവേളകളില്‍ ലഭ്യമാകും



